above post ad local

സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപ; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിൽ ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച് സർക്കാർ ഉത്തരവിറങ്ങി. സർക്കാരുമായി കരാറിലേർപ്പെട്ട കമ്പനി 448 രൂപക്ക് പരിശോധന നടത്തും. പരിശോധന കിറ്റും മറ്റ് വസ്തുക്കളും 135 മുതൽ 240 രൂപക്ക് വരെ ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.

കോവിഡ് കണ്ടുപിടിക്കുന്നതിനുള്ള കൃത്യത കൂടിയ പരിശോധനയാണ് ആർടിപിസിആർ പരിശോധന. കോവിഡ് വ്യാപനം ആരംഭിച്ച ആദ്യമാസങ്ങളിൽ പരിശോധനക്ക് സ്വകാര്യലാബുകളിൽ 4500 രൂപയായിരുന്നു നിരക്ക്. സർക്കാർ ഉത്തരവിലൂടെ പരിശോധന നിരക്ക് നാലു തവണയായി കുറച്ച് 1500 രൂപയിലെത്തിച്ചു.

ഈ വർഷം ജനുവരി ഒന്നിനാണ് 1500 രൂപ നിരക്ക് നിശ്ചയിച്ചത്. അപ്പോഴും താരതമ്യേന രാജ്യത്തെ ഉയർന്ന നിരക്കുകളൊന്നായിരുന്നു ഇത്. 1500 രൂപക്ക് പരിശോധന നടത്തുക പ്രായോഗികമല്ലെന്ന് കാണിച്ച് സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചു. സ്വാബ് എടുക്കൽ, പരിശോധനക്കാവശ്യമായ മറ്റ് ചെലവുകൾ, ഡാറ്റ എൻട്രി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ലാബുകളുടെ ഹർജി.

ഹർജി പരിഗണിച്ച കോടതി ലാബ് ഉടമകളുമായി ചർച്ച നടത്തി സമവായം ഉണ്ടാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. ഫെബ്രുവരി ആദ്യവാരം സർക്കാർ പരിശോധന നിരക്ക് 200 രൂപ കൂടി ഉയർത്തി 1700 രൂപയാക്കി പുതിയ ഉത്തരവിറക്കി.വ്യാഴാഴ്ചയാണ് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി തീരുമാനിച്ചത്. മൊബൈൽ ലാബുകൾ നടത്താൻ സർക്കാരുമായി കരാറിലേർപ്പെട്ട സ്വകാര്യ കമ്പനി 448 രൂപ നിരക്കിലാണ് RTPCR നടത്തുന്നത്. സർക്കാർ മേഖലയിൽ ആർടിപിസിആർ ഉൾപ്പെടെ എല്ലാ പരിശോധയും സൗജന്യമാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.