above post ad local

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇത്തവണയും തെറ്റും; യുഡിഎഫ് വലിയ ജയം നേടും – പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഓരോ സർവേയും വ്യത്യസ്ത ഫലമാണ് പറയുന്നത്. ഇതുതന്നെ സർവേകളുടെ നിരർത്ഥകതയ്ക്ക് തെളിവാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സർവേയ്ക്ക് സമാനമായി ഇത്തവണത്തെ സർവേ ഫലവും തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സർവേ ഫലങ്ങൾ കണ്ട് ജനങ്ങൾ വഞ്ചിതരാകരുത്. യുഡിഎഫ് വലിയ ജയം നേടും. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണുള്ളത്. മേയ് രണ്ടിന് വോട്ടെണ്ണുമ്പോൾ ഇതു മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

സർവേ ഫലങ്ങളെ ആശ്രയിക്കാൻ പാടില്ലെന്ന് പരസ്പര വിരുദ്ധമായ സർവേകൾ തന്നെ തെളിയിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇതിന്റെ മറവിൽ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളാകാം സർവേകളെന്നും അദ്ദേഹം ആരോപിച്ചു.

കൗണ്ടിങ് ഏജന്റുമാരെ വഴിതെറ്റിക്കാനും ആത്മവിശ്വാസം കുറയ്ക്കാനും സർവേ കാരണമാകും. നീതിയുക്തമായ തിരഞ്ഞെടുപ്പിന് സർവേകൾ തടസമായി മാറി. വോട്ടെണ്ണൽ സമയത്ത് കൃത്രിമം നടക്കാതിരിക്കാൻ യുഡിഎഫ് കൗണ്ടിങ് ഏജന്റുമാർ ജാഗ്രത പുലർത്തണമെന്നും ആദ്ദേഹം പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.