above post ad local

കണ്ണൂരില്‍ പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ യുവതി മുങ്ങിമരിച്ചു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ പുഴയിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പുഴയിൽ മുങ്ങിയ അയൽവാസിയായ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമൃത ചുഴിയിൽ പെടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും അമൃതയുടെ ജീവൻ രക്ഷിക്കാനായില്ല.

മുണ്ടേരി ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്റ് സി ബാലകൃഷ്ണന്റേയും പാളാട് രമണിയുടേയും മകളാണ് അമൃത. സഹോദരി: അനഘ.

- Advertisement -

- Advertisement -

- Advertisement -

Comments are closed.