കാഠ്മണ്ഡു: നേപ്പാളില്‍ തകർന്നുവീണ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാല് ഇന്ത്യക്കാരടക്കം 22 പേരുമായി പോയ വിമാനം യാത്രാമധ്യേ തകരുകയായിരുന്നു. മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ സൈന്യം കണ്ടെത്തിയതെന്ന് നേപ്പാൾ സൈനിക വക്താവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വിമാനം തകർന്നുവീണ പ്രദേശം ഞായറാഴ്ച തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങളുടെ ചിത്രം നേപ്പാൾ സൈന്യം പുറത്തുവിട്ടു. എന്നാൽ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ വ്യക്തമാക്കുമെന്നും നേപ്പാൾ സൈനിക വക്താവ് ട്വീറ്റ് ചെയ്തു.
- Advertisement -
Comments are closed.