
ഏറെ വെല്ലുവിളികൾക്കൊടുവിലാണ് കേരള പോലീസ് വെെഗ കൊലക്കേസിലെ പ്രതിയെ വലയിലാക്കുന്നത്. കുട്ടിയുടെ പിതാവ് തന്നെയാണ് കേസിലെ പ്രതിയെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. മാർച്ച് 21 ന് വെെകീട്ടാണ് എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് അച്ഛനെയും മകളെയും കാണാതാവുന്നത്. പിറ്റേദിവസം ഉച്ചയോടെയാണ് മുട്ടാർ പുഴയിൽ നിന്ന് 13 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ പിതാവായ സനുമോഹൻ അപ്രത്യക്ഷനായി. തുടർച്ചയായ അന്വേക്ഷണങ്ങൾക്കൊടുവിൽ ഏപ്രിൽ 18 നാണ് സനുമോഹൻ പോലീസ് പിടിയിലാവുന്നത്. ചോദ്യം ചെയ്യലിനൊടുവിൽ മകളെ കൊലപ്പെടുത്തിയതാണെന്ന് പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി അന്വേഷണ സംഘം പറയുന്നു. കടബാധ്യത പെരുകിയപ്പോഴാണ് ആത്മഹത്യ ചെയ്യാൻ സനുമോഹൻ തീരുമാനിക്കുന്നത്. മകൾ അനാഥയാകുമെന്ന് കരുതിയാണ് മകളെയും കൂടെ കൂട്ടുന്നത്. ഫ്ലാറ്റിലെത്തിയ ശേഷം മകളോട് നമ്മൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു, പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങാൻ ശ്രമിച്ച വെെഗയുടെ മുഖം സ്വന്തം ശരീരത്തോട് ചേർത്ത് പിടിച്ച് അമർത്തി ശ്വാസം മുട്ടിച്ചു. പതിയെ വെെഗ മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മൂക്കിൽ നിന്നും വന്ന രക്തം ബെഡ്ഷീറ്റ് വെച്ച് തുടച്ച ശേഷം ശരീരം പുഴയിലേക്കെറിഞ്ഞു. ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല,തുടർന്ന് ബാംഗ്ലൂരിലും ഗോവയിലും മൂകാംബികയിലും പോയി, കെെയ്യിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞു. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനുമോഹൻ പോലീസിനോട് പറഞ്ഞു. ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വെെഗ മരിച്ചിരുന്നില്ലെന്നും, വെള്ളത്തിൽ വീണ ശേഷമാണ് മരണം സംഭവിച്ചതെന്നുമാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ ഭാര്യക്കു ബന്ധുക്കൾക്കൊപ്പം അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും
- Advertisement -
Comments are closed.