above post ad local

മൂന്നുയുവാക്കള്‍ പമ്പയില്‍ മുങ്ങിമരിച്ചു

വിയപുരം: പമ്പയിൽ മൂന്നുയുവാക്കൾ മുങ്ങിമരിച്ചു. കരുനാഗപ്പളളി പന്മന സ്വദേശികളായ ശ്രീജിത്ത്, ഹനീഷ്, സജാദ് എന്നിവരാണ് മരിച്ചത്. ഹരിപ്പാടിന് സമീപമുള്ള വിയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവർ കുളിക്കാനായി പോയപ്പോഴാണ് അപകടം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.അഞ്ചുസുഹൃത്തുക്കൾ ചേർന്നാണ് വിയപുരത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയത്. ഇവരിൽ ശ്രീജിത്ത്,ഹനീഷ്,സജാദ് എന്നിവർ കുളിക്കാനായി പമ്പയിൽ ഇറങ്ങി. കുളിക്കുന്നതിനിടയിൽ ഇവർ മുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കായംകുളം താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ഇവരുടെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.