
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതും വാക്സിനേഷന് വേഗത്തിലാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം ഇന്ന്. വോട്ടെണ്ണല്‍ ദിനത്തിലെ നിയന്ത്രണങ്ങള്‍ക്കൊപ്പം ആരാധനാലയങ്ങളിലെ ക്രമീകരണത്തിലും തീരുമാനമാകും. സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്നുമാണ് പ്രമുഖ കക്ഷികളുടെയെല്ലാം നിലപാട്. വാക്സീന് വിലയ്ക്ക് വാങ്ങുന്നതില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥയോഗവും ഇന്ന് ചേരും.
ഒരാഴ്ചകൊണ്ട് ഒരും ലക്ഷത്തി എണ്‍പതിനായിരത്തിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. രാത്രികാല കര്‍ഫ്യൂവും വാരാന്ത്യനിയന്ത്രണങ്ങളൊക്കെ ഏര്‍പ്പെടുത്തിയിട്ടും രോഗവ്യാപനം കൂടിക്കൊണ്ടേയിരിക്കുന്നു. വാക്സീന് ദൗര്‍ലഭ്യവും വിതരണത്തിലെ പാകപ്പിഴയും തുടരുന്നു. ഇങ്ങിനെ പ്രതിസന്ധി ഗുരുതരമാകുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം. കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രധാന ചര്‍ച്ചയാകും. ആരാധനാലയങ്ങളിലെ പ്രവേശനം പരിമിതപ്പെടുത്തുക, ബീച്ചുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ പോലെ ആളുകള്‍ കൂടുന്നയിടങ്ങള്‍ അടക്കുകയൊക്കെയാണ് പ്രാഥമികമായി പരിഗണിക്കുന്നത്.
രോഗവ്യാപനം തടയാനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്ണപിന്തുണയെന്നതാണ് കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി പോലുള്ള പ്രധാനകക്ഷികളുടെയെല്ലാം നിലപാട്. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണിനെ ഇവരാരും അംഗീകരിക്കുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വരുന്ന രണ്ടാം തീയതി ലോക്ഡൗണ്‍ വേണോയെന്ന കാര്യവും ചര്‍ച്ചയാകും. വോട്ടെണ്ണല്‍ ദിനത്തിലും ലോക്ഡൗണ്‍ എന്ന ആവശ്യം രാഷ്ട്രീയകക്ഷികളാരും മുന്നോട്ട് വയ്ക്കില്ല. പകരം ആള്‍ക്കൂട്ട ആഘോഷം ഒഴിവാക്കുന്ന തരത്തില്‍ കര്‍ശന നിയന്ത്രണമെന്നതാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്ത ശേഷമാവും ലോക്ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിെല ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുക. വാക്സിനേഷന് വേഗത്തിലാക്കാനുള്ള നടപടികളും ചര്‍ച്ചയാകും.
വാക്സീന് പൂര്‍ണമായും കേന്ദ്രം സൗജന്യമായി നല്‍കണമെന്ന നിലപാടാണ് സി.പി.എമ്മിനും കോണ്‍ഗ്രസിനും. എന്നാല്‍ കേന്ദ്രനയം െതറ്റായി വ്യാഖ്യാനിക്കുകയാണ് സംസ്ഥാനം എന്ന് ആരോപിക്കുന്ന ബി.ജെ.പി, പണംകൊടുത്ത് വാക്സീന് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് അത്തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും നിര്‍ദേശിക്കും. സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി വാക്സീന് വിലയ്ക്ക് വാങ്ങുന്ന നടപടികളേക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയും ഇന്നുണ്ട്. ഇതിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചേക്കും
- Advertisement -
Comments are closed.