കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് പൂർത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് പൂർത്തീകരിച്ച 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മൻചാണ്ടി ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം എൽ.ഡി.എഫിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
എൽ.ഡി.എഫ്. കാലത്ത് നിർമിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ എന്നതാണ് ഉമ്മൻചാണ്ടിയുടെ വെല്ലുവിളി. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ആയിരത്തിലേറെ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. നാലായിരത്തിലേറെ ഷെയറും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
- Advertisement -
Comments are closed.