above post ad local

‘കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കരുത്’; 25% കിടക്കള്‍ കൊവിഡ് രോഗികൾക്ക് മാറ്റി വയ്ക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് അമിത് തുക ഈടാക്കരുതെന്ന് സര്‍ക്കാര്‍. 25% കിടക്കള്‍ കൊവിഡ് ചികിത്സയ്ക്ക് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഒരേ നിരക്ക് എല്ലാ ആശുപത്രിയിലും എന്ന നിലപാട് സ്വീകരിക്കരുതെന്ന് സ്വകാര്യ ആശുപത്രി മാനേജ്‍മെന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണം. സ്വകാര്യ ആംബുലൻസ് സർവീസ് 1078 ഉം ആയി ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി മാനേജ്മെന്‍റുകളുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.