above post ad local

സിപിഎം കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് സ്ത്രീകള്‍ മാത്രം; എളുപ്പം ഭീഷണിപ്പെടുത്താം-സുധാകരന്‍

0

കണ്ണൂർ: തിരഞ്ഞെടുപ്പ് ജോലിയുടെ ഉയർന്ന തസ്തികകളിൽ നിയോഗിച്ചവരിൽ 95 ശതമാനവും ഇടതുപക്ഷ യൂണിയനിൽ പെട്ടവരാണെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ എം.പി. ബോധപൂർവ്വം ചെയ്തതാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആധിപത്യമുള്ള ആന്തൂർ, കല്യാശ്ശേരി തുടങ്ങിയ ഇടങ്ങളിൽ വനിതാ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചിരിക്കുന്നു. പുരുഷ ഉദ്യോഗസ്ഥരില്ല. വനിതാ ഉദ്യോഗസ്ഥരാകുമ്പോൾ എളുപ്പത്തിൽ അവരെ ഭീഷണിപ്പെടുത്തി നിർത്താമെന്നും സുധാകരൻ പറഞ്ഞു.

എന്തൊക്കെ പറഞ്ഞാലും സ്ത്രീ സ്ത്രീ തന്നെയാണ്. അവർക്ക് എത്രത്തോളം പിടിച്ച് നിൽക്കാൻ പറ്റുമെന്ന് എല്ലാവർക്കുമറിയാം. വിരലിലെണ്ണാവുന്ന ചിലർ മാത്രമാണ് ഇതിന് വ്യത്യസ്തമായിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്നവരുടെ ലിസ്റ്റ് തലേദിവസം സിപിഎം ലോക്കൽ കമ്മിറ്റിക്ക് കിട്ടും. ഇതാദ്യത്തെ സംഭവമല്ല. ഉദ്യോഗസ്ഥരെ വൈകീട്ട് പോയി കണ്ട് അവർ താമസമൊരുക്കുന്നത് സിപിഎം പ്രവർത്തകരാണ്. അവർക്ക് എല്ലാ സൗകര്യങ്ങളും നൽകി കൈയിലെടുക്കും.ഒരു മാനദണ്ഡവും പാലിക്കാതെയാണ് തപാൽ വോട്ടെടുപ്പ് നടത്തുന്നത്. ഒരു സുരക്ഷയുമില്ലാതെ പ്ലാസ്റ്റിക് സഞ്ചിയിലാണ് ബാലറ്റുകൾ സൂക്ഷിക്കുന്നത്. പേരാവൂരിൽ സിപിഎം പ്രവർത്തകരും പോളിങ് ഉദ്യോഗസ്ഥരും ചേർന്ന് തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം നടത്തി.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കറാം മീണയുടെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ല. നടപടിയെടുക്കുമെന്ന് പറയുന്നതല്ലാതെ ഒരു നടപടികളുമില്ല. സിപിഎമ്മിൽ കൈകൾക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും. പിന്നെ എവിടെയാണ് നീതിയെന്നും സുധാകരൻ ചോദിച്ചു. ഭരണത്തിലേറാൻ എന്ത് വൃത്തികേടും കാണിക്കാമെന്നതാണ് സിപിഎം നയമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.