above post ad local

സംസ്ഥാനത്ത് സ്കൂളുകൾ തിങ്കളാ‌ഴ്ച തുറക്കും,​ ക്ലാസുകൾ ഉച്ചവരെ മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം സംസ്ഥാനത്ത് സ്‌കൂളുകൾ തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാ​സുകളാണ് തിങ്കളാഴ്‌ച ആരംഭിക്കുന്നത്. . നേരത്തെയുള്ള മാർഗരേഖ പ്രകാരമായിരിക്കും സ്‌കൂളുകളുടെ പ്രവർത്തനമെന്ന് വി.ശിവൻകുട്ടി പറഞ്ഞു. ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. ക്ലാസുകളുടെ സമയം വൈകിച്ച് വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്കു ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് മന്ത്രി അറിയിച്ചു. നാളെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിദ്യാഭ്യാസ മന്ത്രി യോഗം ചേരും. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. ഓൺലൈൻ ക്ലാസുകൾ  ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.