above post ad local

നാല് വയസുകാരന്റെ ‘തീപ്പെട്ടി കളി’ കാര്യമായി; കത്തിനശിച്ച ആലമാരയിലുണ്ടായിരുന്നത് വിലപിടിപ്പുള്ള സാധനങ്ങൾ

കോട്ടയം: നാല് വയസുകാരന്റെ തീപ്പെട്ടി കളി കാര്യമായി. വീട്ടിലെ അലമാര കത്തിനശിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും നശിച്ചു. ചങ്ങനാശേരി മാമ്മൂടിനു സമീപത്തെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

 

 

ഗൃഹനാഥന്റെ നാല് വയസുകാരനായ മകൻ തീപ്പെട്ടി ഉപയോഗിച്ച് കളിക്കുകയായിരുന്നു. അതിനിടെ അബദ്ധത്തിൽ അലമാരയിൽ തീ പടർന്നു. കുട്ടിയുടെ അമ്മ ഈ സമയം അടുക്കളയിലായിരുന്നു. പുക ഉയരുന്നത് കണ്ടതോടെ അകത്തേക്ക് ഓടിച്ചെല്ലുകയായിരുന്നു.

 

വീട്ടുകാരും അയൽവാസികളും ചേർന്ന് വളരെ പാടുപെട്ടാണ് തീ അണച്ചത്. അലമാരയിലെ വസ്ത്രങ്ങളും പാസ്‌പോർട്ട് അടക്കമുള്ള രേഖകളും ലാപ്‌ടോപ്പും കത്തിനശിച്ചു. 16,000 രൂപയും അലമാരയിലുണ്ടായിരുന്നു. വെൽഡിങ് കരാർ ഏറ്റെടുത്തു ചെയ്യുകയാണ് ഗൃഹനാഥൻ. ഗേറ്റ് നിർമാണത്തിനായി സാധനങ്ങൾ വാങ്ങാൻ ലഭിച്ച അഡ്വാൻസ് തുകയായിരുന്നു അത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.