above post ad local

കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി അനുവദിച്ചു, ഇതുവരെ നൽകിയത് 1821 കോടി രൂപ

തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപയും 2021 ജൂൺ മാസത്തെ പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി രൂപയും ധനവകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

2021 മാർച്ച് മുതൽ 2022 ജനുവരി വരെയുള്ള ശമ്പളത്തിനായി ഇതിനകം നൽകിയ ആകെ തുക 823.18 കോടി രൂപയാണ്. കൊവിഡ് മൂലം ബസുകൾ പൂർണമായും നിരത്തിലിറക്കാൻ കഴിയാതിരുന്ന കാലത്തേക്കുള്ള സഹായം എന്ന നിലയിലാണ് ഇത് അനുവദിച്ചത്.

കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകുന്ന
സഹകരണ ബാങ്കുകളുടെ കൂട്ടായ്‌മയ്ക്കും സർക്കാറാണ് തിരിച്ചടവ് നടത്തി വരുന്നത്. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 752.16 രൂപയാണ് തിരിച്ചടവായി നൽകിയിട്ടുള്ളത്.

 

പൊതുമേഖലാ ബാങ്കുകളുടെ
കൺസോർഷ്യത്തിൽ നിന്നും കെ എസ്. ആർ.ടി.സി എടുത്ത ലോൺ തിരിച്ചടയ്ക്കാൻ 220 കോടി രൂപ നൽകി. കൂടാതെ ഡീസൽ വാങ്ങാൻ 20.9 കോടി രൂപ, ടോൾ നൽകാൻ 3.06 കോടി
രൂപ, എസ് ബി ഐ മാർക്കറ്റ്സ് ലിമിറ്റഡിന് നൽകിയ 1.65 കോടിരൂപ എന്നിവയും സർക്കാർ അനുവദിച്ചു.

 

ആയിരം കോടി രൂപയാണ്
ഈ വർഷത്തെ ബജറ്റിൽ കെ എസ് ആർ ടിക്കായി മാറ്റിവച്ചിരുന്നത്. എന്നാൽ ഇതുവരെത്തന്നെ 1821.65 കോടി രൂപ കെ എസ് ആർ ടി സി ക്ക്‌ സർക്കാർ നൽകി കഴിഞ്ഞതായും ധനമന്ത്രി അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.