above post ad local

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കൂടെയുള്ളത് ആരാണെന്ന് ഓർത്തില്ല;  പെരുമ്പാമ്പിനെയും കൊണ്ട് യുവാവിന്റെ സ്കൂട്ടർ സവാരി

കോഴിക്കോട്: മദ്യലഹരിയിൽ പെരുമ്പാമ്പുമായി സ്കൂട്ടർ യാത്ര നടത്തി യുവാവ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. വഴിയിൽ കിടന്നിരുന്ന പെരുമ്പാമ്പിനെ പിടികൂടി മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്കൂട്ടറിൽ യാത്ര നടത്തിയത്. പാമ്പിനെ ഇയാൾ നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 29നാണ് സംഭവം നടന്നത്.

 

പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയിരുന്നു. ചിത്രങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. പിന്നാലെ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജിത്തുവിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ കേസെടുക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജിത്തുവിന് പാമ്പ് പിടിത്തം വശമില്ലെന്നും മദ്യലഹരിയിൽ പാമ്പുമായി യാത്ര ചെയ്യുകയായിരുന്നെന്നും വനംവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി. പാമ്പിനെ പിടികൂടി ജിത്തു തന്നെ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുട‌ർന്ന് പൊലീസ് പാമ്പിനെ വനംവകുപ്പിന് കൈമാറി. നിരീക്ഷണത്തിന് ശേഷം ജനുവരി ആറിന് പാമ്പിനെ കാട്ടിൽ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.