above post ad local

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകന്റെ ഓഫീസിലെത്തി ദിലീപ്; കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയത് ശരത്തിനൊപ്പം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപ് അഭിഭാഷകനായ ബി രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ നടനൊപ്പമുണ്ടായിരുന്നു.

 

 

അഡ്വ. രാമൻപിള്ളയുമായി ദിലീപ് ഒരു മണിക്കൂറോളമാണ് ചർച്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം സുഹൃത്ത് ശരത്തിനൊപ്പമാണ് നടൻ മടങ്ങിയത്. ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് ദിലീപ് അഭിഭാഷകന്റെ കൊച്ചിയിലെ ഓഫീസിലെത്തിയത്.

 

വധ ഗൂഢാലോചന കേസിൽ ദിലീപ്, അനൂപ്, സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവർക്കാണ് ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം നൽകിയത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ജാമ്യ ഉപാധികൾ ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് വിധിയിൽ വ്യക്തമാക്കിയിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.