above post ad local

‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാൻ കഴിയില്ല’; ദുരൂഹമായി കുറിപ്പ്‌

കോഴിക്കോട് ∙ വിവാഹദിനത്തിൽ അണ‍ിഞ്ഞൊരുങ്ങുന്നതിന്നു മുൻപ് നവവധു വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് തുടരന്വേഷണത്തിന്. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണം ആരംഭിച്ചതെന്ന് ചേവായൂർ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ പറഞ്ഞു. ‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം… ഒപ്പം ജീവിക്കാൻ കഴിയില്ല… എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്..’ എന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം.

ബ്യൂട്ടീഷനോട് കുളിച്ച് വരാമെന്ന് പറഞ്ഞ് വാതിലടച്ചു, യുവതി തൂങ്ങിമരിച്ചത് വിവാഹ ദിവസം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

 

 

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടിൽ മേഘ (30) യാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തത്. വെളുപ്പിന് ബ്യൂട്ടിഷ്യൻ എത്തിയപ്പോൾ കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ മുറിക്കകത്തു കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. വീട്ടുകാർ വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയുടെ ജനൽചില്ലു പൊട്ടിച്ചു നോക്കിയിട്ടു കണ്ടില്ല. ഒടുവിൽ മുറിയുടെ ജനൽചില്ലു പൊട്ടിച്ചു നോക്കിയപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടൻ വാതിൽ ചവിട്ടിത്തുറന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രാഥമിക അന്വേഷണത്തിൽ, തലേദിവസം വരെ വീട്ടിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം വധൂഗൃഹത്തിലായതിനാൽ കല്യാണമണ്ഡപവും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.