
കോഴിക്കോട്: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. രാജൻ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് 10 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഏതാനും ദിവസം മുമ്പ് കൊവിഡ് നെഗറ്റീവ് ആയി ആശുപത്രിയിൽ തുടരവെ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. രാഷ്ട്രീയ വിശുദ്ധിയും ആദർശവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു കെ കെ രാജൻ എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വ്യകതിപരമായി അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
- Advertisement -
Comments are closed.