above post ad local

വീണ്ടും സ്കൂളിലേക്ക്, തിങ്കൾ മുതൽ കോളേജ്; 1-9 ക്ലാസുകൾ 14 മുതൽ, 10,11, 12 ക്ലാസ്സ്‌ 7 മുതൽ

തിരുവനന്തപുരം:കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ബോധ്യമായ പശ്ചാത്തലത്തിൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും ഞായറാഴ്ചയായ നാളെ കടുത്ത നിയന്ത്രണമുണ്ടെങ്കിലും ആരാധനാലയങ്ങളിൽ ഇരുപതുപേർക്കുവരെ പ്രവേശനം അനുവദിക്കാനും തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ

പ്രവർത്തന രീതിയും സമയവും കൊവിഡ് മാനദണ്ഡങ്ങളും നേരത്തേ നിശ്ചയിച്ച പ്രകാരം ആയിരിക്കും. അതിൽ യാതൊരു ഇളവും വരുത്തിയിട്ടില്ല. പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.

ഈ മാസം ഏഴുമുതൽ കോളേജുകളിലെ എല്ലാ ക്ളാസുകളും സ്കൂൾതലത്തിൽ പത്ത്,പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളും നടത്താം. ഒന്ന് മുതൽ ഒൻപതുവരെ ക്ളാസുകൾ 14ന് തുടങ്ങും. ക്രഷും കിന്റർ ഗാർഡനും അടക്കം അന്നുമുതൽ പ്രവർത്തിക്കാം.

വിദേശത്തുനിന്നു വരുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഇന്നു മുതൽ വേണ്ട. രോഗലക്ഷണം പ്രകടമായാൽ മാത്രം പരിശോധന നടത്തണം. അവർ ക്വാറന്റൈൻ പാലിക്കണം. നാട്ടിലെത്തി എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ല.
ദുബായിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ അദ്ധ്യക്ഷത വഹിച്ച കൊവിഡ് സംസ്ഥാനതല അവലോകനയോഗത്തിലാണ് തീരുമാനം.

എല്ലാ വിഭാഗം ആരാധനാലയങ്ങളിലും പ്രവേശിക്കാവുന്നവരുടെ എണ്ണം ഇരുപതാണ്.

കൊവിഡ് നിയന്ത്രണമുള്ള എ.ബി.സി.വിഭാഗം ജില്ലകളിലും ഇത് ബാധകമായിരിക്കും.

എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കുന്നുണ്ടെന്ന പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷൻ 85ശതമാനവും കുട്ടികളുടെ വാക്സിനേഷൻ 72 ശതമാനവും പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി

- Advertisement -

- Advertisement -

- Advertisement -

Comments are closed.