above post ad local

ദുരിതാശ്വാസ  നിധിയിലെ  പണം  ചെലവഴിച്ചതിന്റെ  മുഴുവൻ രേഖകളും  ഹാജരാക്കണം; സർക്കാരിന് നിർദേശവുമായ്  ലോകായുക്ത 

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുളള പണം വകമാറ്റി ചെലവഴിച്ചെന്ന കേസിന്റെ വാദം ഈ മാസം 11ന് വീണ്ടും പരിഗണിക്കും. രേഖകൾ മുഴുവൻ ഹാജരാക്കാൻ സർക്കാരിന് ലോകായുക്ത നിർദേശം നൽകി. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും പണം വകമാറ്റിയെന്നതാണ് ആരോപണം. ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചന അധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയെ അറിയിച്ചു.

ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെയും മുഖ്യമന്ത്രിയോടൊപ്പം കേസിൽ കക്ഷിചേർത്തിട്ടുണ്ട്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മകളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പൊലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20ലക്ഷം നൽകി, അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടയ്ക്കാനും സ്വർണ പണയ വായ്പ എടുക്കാനുമായി എട്ടര ലക്ഷം നൽകി എന്നീ മൂന്ന് കേസുകളാണ് മുഖ്യമന്ത്രിക്കെതിരെ ഉള്ളത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.