above post ad local

ദിലീപിന്റെ ഫോണുകൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക്, പ്രോസിക്യൂഷന് തിരിച്ചടിയും നേട്ടവും

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ കൈമാറിയ ഫോണുകൾ മജിസ്‌ട്രേറ്റ്‌ കോടതിയിൽ തുറക്കില്ല. പരിശോധനയ്ക്കായി സീൽ ചെയ്ത ബോക്സിൽ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തേ ദിലീപടക്കമുള്ളവർ കൈമാറിയ പാറ്റേണുകൾ ശരിയാണോ എന്ന് ആലുവയിൽ വച്ചുതന്നെ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഫോണുകൾ പരിശോധിക്കാൻ അനുവദിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അത് കോടതി തള്ളിക്കളഞ്ഞു.

 

അതേസമയം ദിലീപടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ക്രൈംബ്രാഞ്ച്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്‌ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.