above post ad local

ഇന്ന് തൃശൂര്‍ പൂരം; ഗുരുവായൂരിലും നിയന്ത്രണം

ഇന്ന് തൃശൂർ പൂരം. പൊതുജനങ്ങൾക്ക് നേരിൽ കാണാൻ കഴിയാത്ത പൂരം കൂടിയാണ് ഇക്കുറി . തിരുവമ്പാടിയും എട്ടു ഘടക ക്ഷേത്രങ്ങളും ഒരാനപ്പുറത്താണ് എഴുന്നള്ളിപ്പ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് സാമൂഹിക നൻമയെ കരുതി ആഘോഷം ഒഴിവാക്കി. സർക്കാർ അനുമതി നൽകിയതിനാൽ പാറമേക്കാവ് പതിനഞ്ചാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തും. പിന്നാലെ ഇലഞ്ഞിത്തറ മേളം നടക്കും. കുടമാറ്റം ഉണ്ടാകില്ല. പാറമേക്കാവ് പത്മനാഭൻ ഭഗവതിയുടെ തിടമ്പേറ്റും. തിരുവമ്പാടി ചന്ദ്രശേഖരൻ മഠത്തിൽ നിന്നുള്ള വരവിന് തിടമ്പേറ്റും. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രാമാണിത്വം വഹിക്കും. പെരുവനം കുട്ടൻ മാരാർ ഇലഞ്ഞിത്തറ മേളത്തിന് പ്രാമാണിത്വം വഹിക്കും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.