above post ad local

കൂട്ടപ്പരിശോധന: കെജിഎംഒഎയുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കാനാവില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ വരും നാളുകളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ 26 തിങ്കളാഴ്ച രാവിലെ 11.30-ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്നും പരിശോധനാഫലം വൈകുന്നത് തിരിച്ചടിയാകുമെന്നുമുള്ള കെ.ജി.എം.ഒ.എയുടെ അഭിപ്രായവും വാക്സിനേഷൻ ക്യാമ്പുകൾ കോവിഡ് വ്യാപനത്തിന് കാരണമാകും എന്നുള്ള ഐ.എം.എയുടെ അഭിപ്രായവും മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു വിലയിരുത്തൽ കെ.ജി.എം.ഒ.എ. പോലൊരു സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതില്ല. ഏത് സംഘടനയും വലിയ സാമൂഹിക പ്രതിബദ്ധതയോടെയാണ് കാര്യങ്ങൾ നീക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.