above post ad local

രണ്ടാം ഡോസ് കൊവിഡ് വാക്സിൻ 12 ആഴ്ച വരെ വൈകാം; ആശങ്ക പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് വൈകുന്നതിൽ ആശങ്ക പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്കിന് ഇതും ഒരു കാരണമാകുന്നതിനാലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ആദ്യത്തെ ഡോസ് വാക്സിൻ എടുത്തുവർ രണ്ടാമെത്തെ ഡോസ് കിട്ടാൻ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്.

വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിന് അതും കാരണമാണ്. കേരളത്തിൽ ഭൂരിപക്ഷം പേർക്കും കൊവിഷിൽഡ് വാക്സിനാണ് എടുത്തിരിക്കുന്നത്. ആ വാക്സിൻ്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകിയാലും കുഴപ്പമില്ലെന്നും രണ്ടാമത്തെ ഡോസ് അത്രയും വൈകുന്നതാണ് നല്ലതെന്നുമാണ് പഠനങ്ങൾ പറയുന്നത്. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.