above post ad local

തൃശ്ശൂര്‍ പൂരവും അനുബന്ധിച്ചുള്ള പ്രദര്‍ശനവും മുടങ്ങില്ല- മന്ത്രി വി.എസ്. സുനില്‍കുമാര്‍

0

തൃശ്ശൂർ: ഇക്കൊല്ലത്തെ തൃശ്ശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനം നിശ്ചയിച്ച രീതിയിൽ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഘാടകർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ സർക്കാർ ന്യായമായ രീതിയിൽ പരിഗണിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്നും മന്ത്രി വ്യക്തമാക്കി. എക്സിബിഷൻ വേണ്ടെന്ന് വെക്കാൻ ഒരു ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അഡീഷണൽ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടറോട് ഞായറാഴ്ച തന്നെ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

200 പേരെ മാത്രമേ അനുവദിക്കൂ എന്ന തീരുമാനം എടുത്തിട്ടില്ലെന്നും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സംഘാടകരുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും എക്സിബിഷൻ നടക്കുമെന്നും വി.എസ്. സുനിൽ കുമാർ അറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.