above post ad local

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാൻ നിയമഭേദഗതി

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കാൻ പുതിയ നിയമ ഭേദഗതിയുമായി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഒർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭ അനുമതിനൽകി. അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചു.

 

അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്കക്ക് അധികാരമുണ്ട്. ഇത് സംബന്ധിച്ച ലോകായുക്തയുടെ വിധി, വിഷയവുമായി ബന്ധപ്പെട്ട അധികാരിക്ക് നൽകണമെന്നും അധികാരി അംഗീകരിക്കണമെന്നുമാണ് നിലവിലെ നിയമം. എന്നാൽ പുതിയ ഭേദഗതി വരുന്നതോടെ ലോകായുക്തയുടെ ഇത്തരത്തിലുള്ള വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിംഗ് കൂടി നടത്തി തള്ളുകയോ കൊള്ളുകയോ ചെയ്യാനാകും. പുതിയ ഓർഡിനൻസ് പ്രകാരം ലോകായുക്ത വിധിയിൽ വിഷയവുമായി ബന്ധപ്പെട്ട അധികാരി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ വിധി അംഗീകരിച്ചതായി കണക്കാക്കും.

 

 

കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന കെ ടി ജലീലിന് എതിരെ ലോകായുക്തയുടെ വിധി ഉണ്ടായിരുന്നു. ബന്ധുനിയമനക്കേസിൽ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നുമായിരുന്നു വിധി. രാജി ഒഴിവാക്കാൻ ജലീൽ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ പുതിയ നിയമ ഭേദഗതി വരുന്നതോടെ സമാന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി തീരുമാനമെടുക്കാൻ കഴിയും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.