
തിരുവനന്തപുരം: മോഷ്ടിച്ച വാഹനം കടത്തി കൊണ്ടു പോകുന്നതിനിടെ യുവാവ് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം വെള്ളറട സ്വദേശി ആകാശ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു. ഇയാൾക്കെതിരെ കാട്ടാക്കട, ആര്യങ്കോട്, വെള്ളറട, നെയ്യാറ്റിൻകര എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്. മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആകാശ് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴര മണിയോടെ മറ്റൊരു വാഹനവുമായി ആകാശ് മോഷ്ടിച്ചു കൊണ്ടു വന്ന വാഹനം കൂട്ടിയിടിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
- Advertisement -
Comments are closed.