above post ad local

സ്റ്റാളുകളിലെ കോവിഡ് വ്യാപനം;തൃശ്ശൂർ പൂരം പ്രദർശനം നിർത്തിവെച്ചു

തൃശൂർ: സ്റ്റാളുകളിൽ കോവിഡ് പടർന്നതോടെ തൃശ്ശൂർ പൂരം പ്രദർശനം നിർത്തിവെച്ചു. പൂരം പ്രദർശന നഗരിയിലെ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. ഇതോടെ പൂരം പ്രദർശനം നിർത്തിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നും നാളെയുമായി ദേവസ്വം ഭാരവാഹികളിൽ അടക്കം കോവിഡ് പരിശോധനകൾ ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്.

ഇതിനിടയിൽ ചടങ്ങുകൾ മാത്രമായി നടത്തുന്ന തൃശ്ശൂർ പൂരത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. സ്വരാജ് റൗണ്ട് പൂർണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും. തൃശ്ശൂർ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. സുരക്ഷയ്ക്കായി 2,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

പൂരവിളംബരത്തിന് അമ്പതുപേർ മാത്രമാകും പങ്കെടുക്കുക. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനം ആയിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.