above post ad local

ഇക്കുറിയും ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനം;ആന ചമയം ഇല്ല

തൃശൂർ: തൃശൂർ പൂരത്തിലെ ചെറുപൂരങ്ങൾ ചടങ്ങ് മാത്രമായി നടത്താൻ തീരുമാനമായി. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ മാത്രം എഴുന്നള്ളിക്കും. പൊതുജനങ്ങൾക്ക് പങ്കാളിത്തമുണ്ടാകില്ല. 50-ൽ താഴെ മാത്രം ആളുകൾ മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

എട്ട് ചെറുപൂരങ്ങളാണ് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നത്. എല്ലാ കമ്മിറ്റികളും ഒരാനപ്പുറത്ത് ചടങ്ങ് നടത്താമെന്ന തീരുമാനത്തോട് യോജിച്ചു.

ഇതിനിടെ പൂരത്തിന് രാത്രി കർഫ്യൂവിൽ ഇളവ് നൽകിയേക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ഇത്തവണ പൊതുജനത്തിന് പ്രവേശനമില്ലാതെയും ആഘോഷങ്ങളില്ലാതെയും ചടങ്ങുകൾ മാത്രമായി നടത്താനാണ് കഴിഞ്ഞ ദിവസം എടുത്ത തീരുമാനം. വെള്ളിയാഴ്ചയാണ് തൃശ്ശൂർ പൂരം. വാദ്യക്കാർ, സംഘാടകർ, പാപ്പാൻമാർ, മാധ്യമപ്രവർത്തകർ, പോലീസുകാർ എന്നിവർ മാത്രമായിരിക്കും പങ്കെടുക്കുക. ഇവർക്കെല്ലാം ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടിവരും. പൊതുജനങ്ങൾ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള നടപടികൾ പോലീസ് ഉടൻ തയ്യാറാക്കും. തിരുവമ്പാടി വിഭാഗം ഒരാനയുമായും പാറമേക്കാവ് വിഭാഗം 15 ആനകളുമായും ആയിരിക്കും പങ്കെടുക്കുക.

- Advertisement -

- Advertisement -

- Advertisement -

Comments are closed.