above post ad local

റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് അന്നംമുടക്കുന്ന യു.ഡി.എഫിനെതിരേ ജനരോഷമുയരണം – സി.പി.എം

0

തിരുവനന്തപുരം: റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഇതിലൂടെ പ്രകടമാകുന്നത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടർച്ചയാണിതെന്നും സിപിഎം ആരോപിച്ചു.”മുൻഗണനേതര വിഭാഗങ്ങൾക്കുള്ള അരിവിതരണമാണ് പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. സ്കൂൾ വിദ്യാർഥികൾക്കുള്ള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള ഭക്ഷ്യക്കിറ്റ്, ക്ഷേമപെൻഷൻ എന്നിവയുടെ വിതരണവും തടയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. പെൻഷനും റേഷനും കിറ്റുമൊന്നും വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടല്ല. ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇത്തരം നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, അരി നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരളജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണ് “- സിപിഎം വ്യക്തമാക്കി.

റേഷനും, ഭക്ഷ്യകിറ്റും വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിക്കണം. ജനങ്ങൾക്കുള്ള സഹായം തുടരുകതന്നെ വേണം. ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിന്റെ ക്രൂരമായ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. എൽഡിഎഫ് പ്രവർത്തകർ വീടുവീടാന്തരം കയറി വോട്ടർമാരെ നേരിൽക്കണ്ട് പ്രതിപക്ഷത്തിന്റെ അധമ രാഷ്ട്രീയം തുറന്നുകാണിക്കുമെന്നും സിപിഎം വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.