above post ad local

കോവിഡ് വ്യാപനം;വാക്സീന്‍ ക്ഷാമം രൂക്ഷം,ചീഫ് സെക്രട്ടറി ഇന്ന് 11 മണിക്ക് കോവിഡ് കോര്‍ കമ്മിറ്റി യോഗം വിളിച്ചു

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ഇന്ന് 11 മണിക്ക് കോവിഡ് കോര്‍ കമ്മിറ്റി യോഗം വിളിച്ചു. കലക്ടര്‍മാരും ഡിഎംഒമാരും യോഗത്തില്‍ പങ്കെടുക്കും . വാക്സീന്‍ ക്ഷാമം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് മുന്‍ഗണന കൊടുക്കാനും നീക്കം.

സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്.  നാല്  ലക്ഷത്തില്‍ താഴെ വാക്സീന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്ക് തീരും വരെ കുത്തിവയ്പ് നല്‍കാനാണ് നിര്‍ദേശം. രണ്ടാം ഡോസ് എടുക്കാന്‍ എത്തുന്ന ഭൂരിഭാഗം പേര്‍ക്കും കുത്തിവയ്പ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കേന്ദ്രത്തില്‍ നിന്ന് മതിയായ അളവില്‍ വാക്സീന്‍ ലഭിക്കാത്തതും രണ്ടാം ഡോസ് ലഭിക്കേണ്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാത്തതുമാണ് പ്രശ്നത്തിന് കാരണം.

- Advertisement -

- Advertisement -

- Advertisement -

Comments are closed.