above post ad local

ആള്‍കൂട്ടങ്ങള്‍ പാടില്ല; പൊതുസ്ഥലങ്ങളില്‍ കര്‍ശന നിയമന്ത്രണങ്ങളുമായി മഹാരാഷ്ട്ര

0

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കർശനമായ നിയന്ത്രണങ്ങളുമായി സർക്കാർ. സംസ്ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സർക്കാർ നിരോധിച്ചു. മതപരവും രാഷ്ട്രീയപരവുമായ പരിപാടികളുടെ ഭാഗമായുള്ള ആൾക്കൂട്ടങ്ങൾക്ക് ഉൾപ്പടെയാണ് നിയന്ത്രണം.റസ്റ്റോറന്റുകളും, മാളുകളും, പാർക്കുകളും രാത്രി 8 മുതൽ രാവിലെ ഏഴ് വരെ അടച്ചിടുന്നത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ഈ സമയത്ത് ബിച്ചുകളിൽ പോകുന്നതിനും നിയന്ത്രണമുണ്ട്.

തിയേറ്ററുകളും അടഞ്ഞുകിടക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്നും പിഴ ഈടാക്കും.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.