above post ad local

അടിമാലിയില്‍നിന്ന് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടിമാലി: ഇടുക്കി അടിമാലിയിൽനിന്ന് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവേക്, ശിവഗംഗ എന്നിവരാണ് മരിച്ചത്. അഞ്ചുദിവസം മുൻപാണ് ഇവരെ അടിമാലിയിൽനിന്ന് കാണാതായത്.

ചെറുതോണി പാൽക്കുളമേട്ടിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് ഒരു മരത്തിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിമൂന്നാം തിയതിയാണ് അയൽവാസികളായ വിവേകിനെയും ശിവഗംഗയെയും കാണാതായത്.

ഇതേത്തുടർന്ന് പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. അടിമാലി പോലീസാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവന്നിരുന്നത്.

കാണാതായതിന്റെ തൊട്ടടുത്ത ദിവസം വിവേകിന്റെ ബൈക്ക് ചെറുതോണിക്ക് സമീപം വിനോദസഞ്ചാര മേഖലയായ പാൽക്കുളമേട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ അവിടുത്തെ വനമേഖല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.ഇന്ന് വനമേഖലയിൽ ചേർന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽനിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ശിവഗംഗയുടെ ഷാൾ രണ്ടായി കീറിയ ശേഷം അതിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. മൃതദേഹങ്ങൾക്ക് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ഇരുവരും നാടുവിട്ടു പോകുമെന്ന് വിവേക് അടുത്തസുഹൃത്തുക്കളോടു പറഞ്ഞിരുന്നതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.