
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റം ഇല്ല;മുൻകരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റം ഇല്ല. കൊവിഡ് മുൻകരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. നിലവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ അഞ്ച് പരീക്ഷകള്‍ കഴിഞ്ഞു. ഇനി എണ്ണം ബാക്കിയുണ്ട്. 21, 27, 28, 29 എന്നീ തീയതികളിലാണ് ഇനി എസ്എസ്എല്‍സി പരീക്ഷ ഉള്ളത്.
പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷകളെല്ലാം നിലവിൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ശരീര ഉഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഓരോ സ്കൂളിന്റെയും സാഹചര്യം അനുസരിച്ച് സുരക്ഷ ഏർപ്പെടുത്തുമെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
- Advertisement -
Comments are closed.