above post ad local

സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; വര്‍ക്ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യൂ പരിഗണനയില്‍

തിരുവനന്തപുരം: കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. രാത്രികാല കർഫ്യൂ നടപ്പാക്കാക്കുന്നതും വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും പരിഗണനയിലാണ്.

പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത്തരത്തിൽ കർശന നപടികൾ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ഇന്ന് 3.30 ഓടെ ചേരുന്ന ഉന്നത തല യോഗത്തിലുണ്ടാകും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും.

ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചർച്ചയിലാണ് നൈറ്റ് കർഫ്യൂവടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന പോലീസ് ശുപാർശ ചെയ്തത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.