above post ad local

കോവിഡ്: ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു

തിരുവനന്തപുരം: കോവിഡ് ബാധയെ തുടർന്ന് ശ്രീചിത്ര മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ഇവിടെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ഏഴ് രോഗികൾക്ക് കോവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം താത്കാലികമായി അടച്ചത്.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. അതിർത്തിയിൽ 24 മണിക്കൂറും പരിശോധന ഉണ്ടാകും. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർ കോവിഡ് നെഗറ്റീവ് ആയതിന്റെ ആർടിപിസിആർ സർട്ടിഫിക്കറ്റ് കൊണ്ടുവരണം. അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതിന്റെ രേഖകൾ കൈവശം ഉണ്ടാകണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് വളരെ ഉയർന്നേക്കാനാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. ഇന്ന് 20,000 പേരെങ്കിലും പോസിറ്റീവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഉയരുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.

രോഗവ്യാപനം രൂക്ഷമായ കോഴിക്കോട്, എറണാകുളം, കാസർകോട് ജില്ലകളിൽ ഐസിയു സൗകര്യങ്ങൾ പൂർണമായും നിറയുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 60 ശതമാനത്തോളം ഐസിയുകളും നിലവിൽ ഉപയോഗിക്കുന്നുണ്ട്. രോഗവ്യാപനം അതിരൂക്ഷമായാൽ സ്ഥിതി നിയന്ത്രണാതീതമാകും.

- Advertisement -

- Advertisement -

- Advertisement -

Comments are closed.