കോവിഡ് വ്യാപനം തീവ്രമായതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം വേണമെന്ന് പൊലീസ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. സംസ്ഥാനത്തിന്റെ അതിര്‍ത്തികളിലെല്ലാം പുറമേ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ വാളയാറില്‍ പൊലീസ് പരിശോധിക്കുന്നു. തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. കൂട്ടപ്പരിശോധനാ ഫലങ്ങള്‍ വരുന്നതിനാല്‍ ഇന്നും സംസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്ക് ഉയര്‍ന്നേക്കും.
- Advertisement -
Comments are closed.