above post ad local

തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം; സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്

തൃശ്ശൂർ: കോവിഡ് മഹാമാരി കാലത്ത് തൃശ്ശൂർ പൂരം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സർക്കാരിന് സാംസ്കാരിക പ്രവർത്തകരുടെ കത്ത്. കെ.ജി ശങ്കരപ്പിള്ള, വൈശാഖൻ, കൽപ്പറ്റ നാരാരയണൻ, കെ വേണു തുടങ്ങിയ സാംസ്കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്. 34 സാംസ്കാരിക പ്രവർത്തകരാണ് കത്തിൽ ഒപ്പിട്ടത്.

നിയന്ത്രണങ്ങൾ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തിൽ പറയുന്നു. തൃശ്ശൂർ ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സർക്കാരും പൂരം സംഘാടകരും ഇതിൽനിന്ന് പിൻമാറണമെന്ന അഭ്യർഥനയാണ് കത്തിലുള്ളത്.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ ഞായറാഴ്ച് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.