above post ad local

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി

ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി.  പ്രവേശനത്തിന് 48 മണിക്കൂറിനുള്ളിലോ എത്തിയ ഉടനെയോ പരിശോധന നടത്തണം.  കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർക്ക് ഫലം വരുന്നത് വരെ ക്വാറന്റീൻ  നിർബന്ധം. വാക്‌സീനെടുത്തവർക്കും നിർദേശം ബാധകം.

ഇതിനിടെ, കോവിഡ് പ്രതിരോധത്തിന് ജില്ലകള്‍ക്ക് അഞ്ചുകോടി വീതം അനുവദിച്ചു. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

സംസ്ഥാനത്ത് ഒരേസമയം ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നരലക്ഷം വരെയാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമെന്നാണ് ആശങ്ക.  സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ഐസിയു – വെന്റിലേറ്റര്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. കൂട്ടപ്പരിശോധനയുടെ ഭാഗിക ഫലം പ്രതീക്ഷിക്കുന്ന ഇന്ന് പ്രതിദിന  കേസുകള്‍ വീണ്ടുമുയരും.

രണ്ടര ലക്ഷം പരിശോധനകള്‍ ലക്ഷ്യമിട്ടിടത്ത് 300971 പേരുടെ സാംപിളുകള്‍ ശേഖരിച്ചു. ഇതിലെ ഭാഗിക കണക്കുകള്‍ കൂടി ചേര്‍ന്നാണ് ഇന്നലെ റെക്കോര്‍ഡ് പ്രതിദിന വര്‍ധന  രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തോളം പരിശോധനാ ഫലം കൂടി ഇന്നു ലഭിക്കും. പ്രതിദിന വര്‍ധന  20000 വരെയാകാമെന്നാണ്  നിഗമനം.

രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ഗുരുതരാവസഥയിലുളളവരുടേയും എണ്ണം വര്‍ധിച്ചേക്കാം. ഇതു മുന്നില്‍ക്കണ്ട് സ്വകാര്യ മേഖലെയെക്കൂടി സഹകരിപ്പിച്ച് ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആവശ്യമുളളയിടങ്ങളില്‍ സി എഫ് എല്‍ ടിസികള്‍ തയാറാക്കാനും ജില്ലകള്‍ക്ക് നിര്‍ദേശം നൽകും. രാജ്യത്ത് ജനിതകവ്യതിയാനം സ്ഥിരീകരിച്ചതോടെ കേരളത്തിലും സംശയിക്കുന്നു.

ആവശ്യത്തിന് വാക്സീന്‍ ലഭിക്കുന്നില്ല എന്നതാണ് ഈ ഘട്ടത്തില്‍ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി. സെക്കന്‍ഡ് ഡോസ് കൊടുക്കാന്‍ പോലും പലയിടത്തും മരുന്ന് ലഭ്യമല്ല. 50 ലക്ഷം ഡോസ് വാക്സീനോടൊപ്പം ഭാവിയില്‍ അവശ്യമരുന്നുകളും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.