above post ad local

ഗവർണറുടെ നിർദേശം; സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

0

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്തുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂർ, ആരോഗ്യ, മലയാള സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.

പരീക്ഷകൾ മാറ്റിവെക്കാൻ എല്ലാ വൈസ് ചാൻസലർമാരോടും ഞായറാഴ്ച ഗവർണർ നിർദേശിച്ചതിന് പിന്നാലെയാണ് വിവിധ സർവകലാശാലകൾ പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. മറ്റു സർവകലാശാലകൾ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. വൈസ് ചാൻസലറുടെ നിർദേശം വന്നതിനാൽ മുഴുവൻ സർവകലാശാലകളും പരീക്ഷ മാറ്റിവെച്ചേക്കും.

കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കുന്നതാണ് ഉചിതമെന്നാണ് ഗവർണർ നിർദേശിച്ചത്. പരീക്ഷകൾ മാറ്റണമെന്ന് നേരത്തെ രക്ഷിതാക്കളും വിദ്യാർഥികളും പലതവണ സർവകലാശാലകൾക്ക് അപേക്ഷ നൽകിയിരുന്നു. കോവിഡ് സാഹചര്യത്തിൽ പൊതുപരീക്ഷകൾ തുടരണമോയെന്ന് പുനരാലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.