above post ad local

തിരുവനന്തപുരത്ത് വിദ്യാർത്ഥി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത്  വിദ്യാർത്ഥിയെ  കോളേജ് ഹോസ്റ്റലിൽ  മരിച്ച നിലയിൽ (death) കണ്ടെത്തി. മാർ ഇവാനിയോസ് കോളേജിലെ  കൊമേഴ്സ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി ജോഷ്വ എബ്രഹാമിനെയാണ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ പടിയിൽ നിന്ന് തെന്നി വീണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്കാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് ജോഷ്വ യുടെ മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.