മലപ്പുറം : മലപ്പുറം കരിപ്പൂര്‍ മാതാംകുളത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു. റിസ് വാന (8 വയസ്സ്) റിന്‍സാന ( 7 മാസം ) എന്നിവരാണ് മരിച്ചത്. ചേനാടി മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. വീടിന്റെ പിന്‍ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് വീട് തകരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഉള്ളത്. ഇന്നലെ വൈകീട്ട് വരെ മലപ്പുറം ജില്ലയില്‍ കനത്ത മഴയായിരുന്നു. രാത്രിയോടെ വീണ്ടും മഴ ശക്തമായി. ജില്ലയില്‍ ഇപ്പോഴും മഴ തുടരുകയാണ്.
വടക്കന്‍ കേരളത്തില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
- Advertisement -
Comments are closed.