above post ad local

കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പോലീസ്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകൾ തമിഴ്നാട് പോലീസ് അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതിർത്തിയിലെ പ്രധാന റോഡുകളിൽ കർശന പോലീസ് പരിശോധനയും തമിഴ്നാട് സർക്കാർ ഏർപ്പെടുത്തി.

നിലമാമൂട്, ഉണ്ടൻകോട്, പളുകൽ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ. ഇവിടങ്ങളിലെ ഇടറോഡുകളുടെ തമിഴ്നാട് ഭാഗത്താണ് ഗതാഗതം പൂർണമായും നിരോധിച്ചത്. കേരളത്തിൽ നിന്നുള്ളവർ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനാണ് പോലീസിന്റെ കർശന നടപടി.

അതിർത്തിയിലെ പ്രധാന റോഡുകളിൽ കർശന പരിശോധനയ്ക്ക് ശേഷമാണ് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. കോവിഡ് പരിശോധന സർട്ടിഫിക്കറ്റും പോലീസ് ആവശ്യപ്പെടുന്നുണ്ട്. ചില യാത്രക്കാരെ മടക്കി അയക്കുകയും ചെയ്തു. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായ വേളയിലും സമാനമായ നടപടി തമിഴ്നാട് പോലീസ് സ്വീകരിച്ചിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.