കണ്ണൂർ: ദേഹത്ത് തിളച്ചവെള്ളം വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ വ്യാപാരി പെടയങ്കോട് മിനിക്കൻ ഹൗസിൽ എം അബ്ദു റസാഖിൻെറയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയ മകൻ ഫൈസാൻ (1) ആണ് മരിച്ചത്.
തിളച്ചവെള്ളം അബദ്ധത്തിൽ ദേഹത്ത് മറിയുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബംഗളൂരു കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
- Advertisement -
Comments are closed.