above post ad local

100 കടന്ന് ഡീസലും; പെട്രോൾ വിലയും കൂട്ടി

തിരുവനന്തപുരം: ഇന്ധന വിലയിലെ കൊള്ളയടി ഇന്നും തുടർന്ന് എണ്ണക്കമ്പനികൾ. പെട്രോളിന്​ 32 പൈസയും ഡീസലിന്​ 38 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്​. കേരളത്തിൽ ഡീസൽ വിലയും ഇതോടെ 100 രൂപ കടന്നു.

ഇന്ന് തിരുവനന്തപുരത്തെ പല മേഖലകളിലും ഡീസൽ വില സെഞ്ചുറിയടിച്ചു. പാറശ്ശാലയിൽ ഒരു ലിറ്റർ ഡീസലിൻറെ 100.11 രൂപയാണ് വില. തിരുവനന്തപുരത്തെ വെള്ളറടയിൽ ഡീസലിന് 100.08 രൂപയായി. തലസ്ഥാനത്ത് ഒരു ലിറ്റർ ഡീസലിന്​ 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട്​ 98.28 രൂപയുമാണ്​. രാജ്യത്ത് ഡീസൽ വില 100 രൂപ പിന്നിടുന്ന 12-ാമത്തെ സംസ്ഥാനമാണ്​ കേരളം.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 106.40 രൂപയും കൊച്ചിയിൽ 104.42യും, കോഴിക്കോട്​ 104.64 രൂപയുമാണ് വില.

- Advertisement -

- Advertisement -

- Advertisement -

Comments are closed.