above post ad local

2016 ല്‍ അരിവിതരണം തടയാന്‍ പിണറായി പരാതി കൊടുത്തു: തിരിച്ചടിച്ച് ചെന്നിത്തല

ഹരിപ്പാട്: കരിഞ്ചന്തക്കാരന്റെ മനസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2016-ൽ അരിവിതരണം പാടില്ലെന്ന് പറഞ്ഞ് പരാതി നൽകിയ പിണറായി വിജയനാണ് ഇപ്പോൾ തന്നെ വിമർശിക്കുന്നത്. ആറ് മാസം അരി പൂഴ്ത്തിവെച്ച് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിതരണം ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതിനെ എന്തിനാണ് വിമർശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ആറ് മാസം പൂഴത്തിവെച്ച് കുട്ടികളെ പട്ടിണിക്കിട്ട് തിരഞ്ഞെടുപ്പിന് വേണ്ടി അരി വിതരണം ചെയ്യുന്ന പിണറായിയാണ് മാപ്പ് പറയേണ്ടത്. 2016-ൽ പിണറായി പറഞ്ഞതേ രമേശ് ചെന്നിത്തലയും പറയുന്നുള്ളൂ. ഉമ്മൻചാണ്ടി സർക്കാർ അരി, കുടിവെള്ള വിതരണം നടത്തിയപ്പോൾ അതിനെ തടയാൻ വേണ്ടി പരാതി നൽകിയ പിണറായി പറഞ്ഞ വാചകമാണ് ഞാൻ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ പാലിക്കാൻ മുഖ്യമന്ത്രിയും ബാധ്യസ്ഥനാണ്. കുട്ടികൾക്ക് അരി നൽകേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ആരെ പറ്റിക്കാനാണ് പിണറായി വളച്ചൊടിക്കുന്നത്. വിഷിവുന്റെ കിറ്റും ഏപ്രിൽ ആറിന് ശേഷം കൊടുത്താൽ എന്താണ് കുഴപ്പം.സൗജന്യമായി അരി വിതരണം ചെയ്തത് യുഡിഎഫ് സർക്കാരായിരുന്നു. ഇവർ വന്നതിന് ശേഷം രണ്ടു രൂപ ഏർപ്പെടുത്തി. മെയ് മാസത്തിലെ ക്ഷേമ പെൻഷൻ ഏപ്രിലിൽ കൊടുക്കുന്നത് ജനങ്ങളെ സ്വാധീനിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.