above post ad local

ഡീസൽ വിലയും നൂറിലേക്ക് അടുക്കുന്നു; ഇന്ധന വില ഇന്നും കൂടി

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്. ഇന്ന് പെട്രോൾ ലീറ്ററിന് 37 പൈസയും ഡീസൽ 30 പൈസയുമാണ് വർധിച്ചത്. ഇതോടെ വിവിധ നഗരങ്ങളിൽ പെട്രോളിന് പുറമേ, ഡീസൽ വിലയും നൂറിലേക്ക് അടുക്കുകയാണ്.

തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസ ആയി ഇയർന്നു. തലസ്ഥാനത്തെ പെട്രോൾ വില 105 രൂപ 78പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 103 രൂപ 80 പൈസയും ഡീസൽ വില 97 രൂപ 20 പൈസയുമായി. കോഴിക്കോട് പെട്രോൾ വില 104 രൂപ 02 പൈസയുമായും ഡീസൽ വില 97 രൂപ 51 പൈസയുമായും വർധിപ്പിച്ചു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.