above post ad local

മരിച്ചവരും പോസ്റ്റല്‍ വോട്ടിനുള്ളവരുടെ പട്ടികയില്‍; തിരുവനന്തപുരത്ത് വ്യാപക ക്രമക്കേടെന്ന് പരാതി

0

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പോസ്റ്റൽ വോട്ട് അനുവദിച്ചവരുടെ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരുകൾ പോസ്റ്റൽ വോട്ടിനുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ ഇലക്ഷൻ ഏജന്റ് പി.കെ. വേണുഗോപാൽ വരണാധികാരിക്ക് പരാതി നൽകി.

80 വയസ്സിന് മുകളിലുള്ളവർക്ക് ഇത്തവണ പോസ്റ്റൽ വോട്ടിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മാർച്ച് 17-ന് മുമ്പ് അപേക്ഷിക്കുന്നവർക്കാണ് ഈ സൗകര്യം വിനിയോഗിക്കാനാവുക. ഇതനുസരിച്ച് ലഭിച്ച അപേക്ഷകൾ പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റൽ വോട്ട് അനുവദിച്ചിട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

എട്ട് വർഷം മുമ്പ് മരിച്ച വയോധികയും രണ്ട് വർഷം മുമ്പ് വരിച്ച വയോധികനും പോസ്റ്റൽ വോട്ടിനുള്ളവരുടെ പട്ടികയിലുണ്ട്. മാത്രമല്ല, പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാത്തവരുടെയും ഫോം 12 സമർപ്പിക്കാത്തവരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും യു.ഡി.എഫ്. ആരോപിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പട്ടിക പരിശോധിച്ച് ഇവരുടെ പേരുകൾ ഒഴിവാക്കണമെന്നുമാണ് യു.ഡി.എഫിന്റെ ആവശ്യം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.