above post ad local

“എലിസബത്ത്, കം ഹിയർ! എൻ്റെ വൈഫ് ഇവിടെ ഉണ്ട്, ഇവൾ എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്, ഇത് ഞങ്ങളുടെ വിധിയാണ്” – ലൈവ് ചർച്ചയ്ക്കിടെ ബാലയുടെ വിചിത്ര പെരുമാറ്റം

കേരളത്തെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞദിവസം ഒരു അഴിമതി കഥ പുറത്തുവന്നത്. മോൺസൻ മാവുങ്കൽ എന്ന വ്യക്തി അയാളുടെ പക്കൽ വലിയ പുരാവസ്തു ശേഖരമുണ്ട് എന്ന് പറഞ്ഞ് ധാരാളം ആളുകളെ ആയിരുന്നു പറ്റിച്ചത്. ധാരാളം രാഷ്ട്രീയക്കാരും സിനിമാക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് ആരോപണം. ബിസിനസ് മേഖലയിലെ പ്രമുഖരും ഉൾപ്പെട്ട ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ന് രാവിലെ ആയിരുന്നു നടൻ ബാലക്ക് ഇയാളുമായി ബന്ധമുണ്ട് എന്ന വാർത്തകൾ പുറത്തുവന്നത്.

കേവലം ഒരു അയൽവാസി അടുപ്പം മാത്രമായിരുന്നു ഉണ്ടായത്. ഇയാൾ കുറെ നല്ല നല്ല കാര്യങ്ങൾ ചെയ്യുന്ന വ്യക്തി ആയിരുന്നു. ധാരാളം ആളുകൾക്ക് കല്യാണം കഴിക്കുവാൻ സഹായം നൽകിയിട്ടുണ്ട്. അതുപോലെ ധാരാളം ആളുകളുടെ ഓപ്പറേഷന് ഇദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇതെല്ലാം താൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെ ഒരാളുമായി നല്ല ബന്ധം പുലർത്തിയത്. എന്നാൽ അയാളുടെ വ്യക്തിപരമായ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു എന്നും ബാല കൂട്ടിച്ചേർത്തു.

കുറച്ചു മുൻപ് ബാല മാതൃഭൂമി ന്യൂസ് ചർച്ചയിൽ പങ്കെടുത്തിരുന്നു. അറസ്റ്റിലായ വ്യക്തിയെക്കുറിച്ച് ബാലയോട് അവതാരകൻ ചോദിച്ചു. എന്നാൽ അതിന് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇപ്പോഴും അദ്ദേഹം തട്ടിപ്പുകാരൻ ആണ് എന്ന് നിങ്ങൾക്ക് ബോധ്യമായില്ലേ എന്നായിരുന്നു അവതാരകൻ ചോദിച്ച ചോദ്യം. ഇതിന് ബാല നൽകിയ വിചിത്രമായ മറുപടി ഇങ്ങനെയാണ് – “തമിഴിൽ അണ്ണാത്തെ എന്ന രജനികാന്ത് പടം ചെയ്തു കൊണ്ടിരിക്കുകയാണ് ഞാൻ. 240 കോടി രൂപയുടെ പടമാണ് അത്. ഞാനതിൽ വില്ലനായി അഭിനയിക്കുകയാണ്. ഞാൻ ആ കാര്യത്തിൽ ശ്രദ്ധിക്കണോ അതോ ഈ കേസിൽ ശ്രദ്ധിക്കണോ? നിങ്ങൾ തന്നെ പറയൂ” – ഇതായിരുന്നു ബാലയുടെ മറുപടി.

ഇതിനു ശേഷം ഭാര്യ എലിസബത്തിനെ അടുത്ത് വിളിച്ചിരുത്തി താരം. “എൻറെ വൈഫ് ഇവിടെ ഉണ്ട്. ഇവൾ എല്ലാം കാണുന്നുണ്ട്. ഇതെല്ലാം കേൾക്കേണ്ടത് ഞങ്ങളുടെ വിധിയാണ്. എൻറെ അമ്മ ഇപ്പോൾ അടുത്ത മുറിയിൽ ഉണ്ട്” – ഇതൊക്കെ ആയിരുന്നു ബാലയുടെ പ്രതികരണം. ഇതിനുശേഷം ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്നു ചോദിച്ചു ബാലാ അവതാരകനോട് ഇങ്ങനെ പറഞ്ഞു – “എൻറെ കമ്മിറ്റ്മെൻറ് ദൈവത്തോട് മാത്രമാണ്. മനുഷ്യന്മാരോട് ഇല്ല”. എന്തായാലും താരത്തിൻ്റെ പ്രകടനത്തിൽ അന്തം വിട്ടിരിക്കുകയാണ് മലയാളികൾ. ധാരാളം ആളുകളാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

 

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.