above post ad local

ഇരട്ടവോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി, ബി.എല്‍.ഒ.മാര്‍ വിവരങ്ങള്‍ ശേഖരിക്കും

തിരുവനന്തപുരം: ഇരട്ട വോട്ട് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. ഇതുപ്രകാരം ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ ( ഇ.ആർ.ഒ)മാർക്ക് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല നൽകി. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറങ്ങി.

ഇ.ആർ.ഒമാർ തയ്യാറാക്കുന്ന ലിസ്റ്റ് അതാത് ബൂത്ത് ലെവൽ ഓഫീസർ( ബി.എൽ.ഒ)മാർക്ക് കൈമാറണം. ഈ ലിസ്റ്റിലെ വിവരങ്ങൾ അനുസരിച്ച് ബി.എൽ.ഒമാർ തങ്ങളുടെ ബൂത്തിലെ വോട്ടർ പട്ടിക ഒത്തുനോക്കി ഇരട്ടിപ്പ് വന്നിട്ടുള്ള വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കണം. ബൂത്തിന്റെ പരിധിയിൽ ഉള്ളവർ മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളുവെന്ന് ബി.എൽ.ഒമാർ ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങനെയല്ലാത്തവരുടെ വിവരങ്ങൾ പ്രത്യേകം റിപ്പോർട്ട് ചെയ്യണം.

ഫീൽഡ് പരിശോധന നടത്തേണ്ട ചുമതല ബി.എൽ.ഒമാർക്കാണ്. ഇവർ ഇത്തരത്തിൽ ബൂത്ത് തിരിച്ച് ഇരട്ടിപ്പുസംബന്ധിച്ച ലിസ്റ്റ് ഇ.ആർ.ഒയ്ക്ക് സമർപ്പിക്കണം. ബി.എൽ.ഒമാർ ബാക്കി ലിസ്റ്റിൽ അപാകതകൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തണം.മാർച്ച് 30 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ഈ സാക്ഷ്യപത്രം അതാത് തഹസിൽദാർമാർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.