above post ad local

വയനാട് ജില്ലയില്‍ ഇന്ന് 286 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31

വയനാട് ജില്ലയില്‍ ഇന്ന്  286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 801 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31 ആണ്. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115677 ആയി. 109408 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5532 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4538  പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

പുൽപ്പള്ളി 38,  മേപ്പാടി 31,  തിരുനെല്ലി 28,  തവിഞ്ഞാൽ 26,  പനമരം 22,  മാനന്തവാടി 21,  നെൻമേനി 20,  കൽപ്പറ്റ 19,  പടിഞ്ഞാറത്തറ 14,  മുള്ളൻകൊല്ലി 9,  കോട്ടത്തറ 7,  അമ്പലവയൽ, എടവക,  ബത്തേരി 6 വീതം,   മീനങ്ങാടി,  വൈത്തിരി 5 വീതം,  തരിയോട് 4,  കണിയാമ്പറ്റ, പൂതാടി,  പൊഴുതന, വെള്ളമുണ്ട,  വെങ്ങപ്പള്ളി 3 വീതം,  തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ കർണ്ണാടകയിൽ നിന്നും വന്ന പുൽപ്പള്ളി സ്വദേശിക്കും തമിഴ്നാട്ടിൽ നിന്നും വന്ന 2 ബത്തേരി സ്വദേശികൾക്കും രോഗബാധ സ്‌ഥിരീകരിച്ചു.

*801പേർക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 74 പേരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 727 പേരുമാണ് രോഗമുക്തരായത്.

*1267 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.09.21) പുതുതായി നിരീക്ഷണത്തിലായത് 1267 പേരാണ്. 2325 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14834 പേര്‍. ഇന്ന് പുതുതായി 50 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1046 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 777088 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 774932എണ്ണത്തിന്റെ ഫലം ലഭിച്ചു. 659255 പേര്‍ നെഗറ്റീവും 115677 പേര്‍ പോസിറ്റീവുമാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.